ബുധനാഴ്‌ച, നവംബർ 16, 2011

'പിസ്സ'...ഒരു നൊമ്പരം

ഓരോ ദിവസങ്ങളും ഓരോ രീതിയിലാണ്‌ തുടങ്ങുന്നത്..ചിലപ്പോള്‍ വളരെ മനോഹരമായിരിക്കും,മറ്റു ചിലപ്പോള്‍ ഓരോരോ വിഷമങ്ങളുണ്ടാവും..ഇതൊരു വിഷമം എന്ന് പറഞ്ഞു കൂടാ,എന്നാലും കുറച്ചു ദിവസങ്ങളായി ഒരു 'പിസ്സ' തിന്നാനുള്ള മോഹം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു....
ഇന്ന് കുറച്ചു  നേരം വെറുതെ പഴയ ഓരോ കാര്യങ്ങള്‍ ഓര്‍ത്തു.പിസ്സയും  ബര്‍ഗറും  ഒക്കെ തിന്നാന്‍ തോന്നിയാല്‍  അപ്പോ തന്നെ പോയി തിന്നുന്ന ഒരു കാലമുണ്ടായിരുന്നു.അന്നൊക്കെ വൈകുന്നേരത്തെ  ചായക്ക് ഇതൊക്കെയായിരുന്ന ഒരു സുവര്‍ണ കാലം.വീട്ടില്‍ നിന്നും കുറച്ചു ദൂരെ ഒരു ന്യൂ ടോപ്സ് എന്ന സ്നാക്ക്സ് കോര്‍ണര്‍ ഉണ്ട്.വൈകീട്ട് ബോറടിക്കുമ്പോ അനിയത്തിയെയും കൂട്ടി അവിടെ പോയി പിസ്സയും തിന്നാം മെഡിക്കോസ്  ചെക്കന്മാരെ വായി നോക്കേം ചെയ്യാം.നമ്മള്‍ 2 പേരും മെഡിക്കോസിന്റെ ഗമയിലാ  ഇരിക്കാറുന്ടായിരുന്നത് ..വല്ലവരും കണ്ടിട്ട് മെഡിക്കല്‍ സ്റ്റുടെന്‍സ് ആണെന്ന്  തെറ്റിധരികുന്നെങ്കില് ആവട്ടേന്നു കരുതി :) .അന്നത്തെ പ്രായം അങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നതായിരുന്നു.പോവുന്നത് അനിയത്തിയുടെ കൂടെ ആണെങ്കിലും ബില്‍ ഞാന്‍ തന്നെ കൊടുക്കണം.എന്റെ പോന്നനുജത്തി കയ്യിലെ പൈസ ഇറക്കാന്‍ അത്ര പിശുക്കി ആയിരുന്നു...ന്യൂ ടോപ്സില്‍ പോവാമെന്നു ചോദിച്ചാല്‍ വല്യ താല്പര്യം ഒന്നും കാണിക്കില്ല അവള്‍..ബില്‍ ഞാന്‍ കൊടുത്തോളാമെന്നു പറഞ്ഞാല്‍ റെഡി ആയിക്കോളും.എനിക്കാണെങ്കില്‍ കയ്യിലെ പൈസ തീര്‍ന്നാലും വേണ്ടീല മനസ്സിന് ഇഷ്ടമുള്ളത് തിന്നാല്‍ മതി.അവിടുന്നും പുറത്തേക്ക് ഇറങ്ങുമ്പോ മനസ്സും വയറും  അത്ര സന്തോഷത്തില്‍  ആയിരിക്കും.
ഏതായാലും ഈ പ്രവാസ ജീവിതത്തില്‍ നാട്ടില്‍ നിന്നും തിന്ന അത്ര പിസ്സ തിന്നിട്ടില്ല.ഇപ്പൊ കുറച്ചു ദിവസമായി പിസ്സയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു .എന്നാലും ഭര്‍ത്താവിനോട് വാ തുറന്നു  ചോദിക്കാനും മനസ്സ് വരുന്നില്ല.വേറെ ഒന്നും കൊണ്ടല്ല 'ഇല്ല' എന്നെങ്ങാനും പറഞ്ഞാല്‍ എന്റെ ഹൃദയം തകര്‍ന്നു പോവും...ചോദിക്കുന്നതെന്തിനും പെട്ടെന്ന് ഓക്കേ പറയുന്ന ആളല്ല അദ്ദേഹം..എന്നാലും ഇത്തിരി ലേറ്റ് ആയിട്ടാണെങ്കിലും കാര്യങ്ങളൊക്കെ നടത്തിത്തരും.പിന്നെ ചോദിക്കുമ്പോ എങ്ങനാ ഒരു ലാര്‍ജ് പിസ്സയൊക്കെ ചോദിക്ക..സ്മോള്‍ പിസ്സ തിന്നാല്‍ എവിടെയും എത്തും ഇല്ല.ആകെ ഒരു ധര്‍മ  സങ്കടത്തിലാണ് ഞാന്‍ ഇപ്പൊ...
വല്ല കടയിലും കിടക്കുന്ന പിസ്സക്ക് എന്റെ പള്ളയിലെത്താനുള്ള  ഭാഗ്യം ഉണ്ടെങ്കില്‍ അങ്ങനെ വരുന്ന പിസ്സയെയും പ്രതീക്ഷിച്ചു  ഈ 4 ചുവരുകള്‍ക്കുള്ളില്‍,മനസ്സില്‍ പിസ്സ എന്ന നീറുന്ന നൊമ്പരവുമായി  കാത്തിരിക്കുകയാണ്‌ ഈയുള്ളവള്‍...

9 അഭിപ്രായങ്ങൾ:

K@nn(())raan*خلي ولي പറഞ്ഞു...

ഹും. പിസ്സ എന്നൊക്കെ പറഞ്ഞുകൊതിപ്പിക്കുന്നോ.!
വായിക്കാന്‍ വരുന്നവര്‍ക്ക് രുചിയുള്ള പിസ്സ കൊടുത്താലവര്‍ പിന്നേം വരും.
അല്ലേല്‍ ബ്ലോഗുംപൂട്ടി നാടുവിടേണ്ടി വരും.
പറഞ്ഞില്ലാന്നു വേണ്ട.

(ആശംസകള്‍ )
pls remove word verification

shahjahan പറഞ്ഞു...

ഇതിനു നാറജീല്‍ ഉടക്കാനുള്ള ഭാഗ്യം ...എന്റെ ബ്ലോഗ്‌പരദേവതെനന്ദി..ബാക്കി പിന്നെ..

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

'നാല് ചുവരുകള്‍ക്കുള്ളില്‍ പിസ്സ തിന്നാന്‍ കൊതിച്ചു കഴിയുന്നവളുടെ ആത്മനൊമ്പരം വരച്ചുകാണിച്ചു' എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നില്ലട്ടോ... എന്നാലും പിസ്സ അത്ര പോര എന്നുതന്നെ പറയുന്നു. ഒരുപാട് വായിക്കുക, ഒരുപാട് എഴുതുക... എഴുതിയെഴുതി തെളിയട്ടെ എന്നാശംസിക്കുന്നു.

വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണുക...

khaadu.. പറഞ്ഞു...

ഹഹ...പല നൊമ്പരങ്ങളും കേട്ടിട്ടുണ്ട്..കണ്ടിട്ടുണ്ട്... പക്ഷെ..''പിസ്സ എന്ന നീറുന്ന നൊമ്പരം '' ..ഇത് ആദ്യമായിട്ട് കേള്‍ക്കുന്നു...

ഇനിയും എഴുതുക..

kullzz - കൂള്‍സ് പറഞ്ഞു...

@kannooraan..ഇക്ക,നമുക്ക് ബ്ലോഗ്ഗെഴ്സ്ന്റെ ഒരു ഗെറ്റ് ടുഗേതെര്‍ നടത്താം..അപ്പോളാവാം വായനക്കാര്‍ക്കുള്ള പിസ്സ..അന്ന് എനിക്കും തിന്നാലോ...
@ഷബീര്‍..ഇതാണ് എന്റെ ആദ്യത്തെ എഴുത്ത്..ഈ പിസ്സയിലാണ് ഞാന്‍ ആദ്യം തുടങ്ങിയത്..മറ്റുള്ളതൊക്കെ പിന്നീടു എഴുതിയതാണ്..അതുകൊണ്ട് തീര്‍ച്ചയായും അതിന്റെ കുറവുകള്‍ ഉണ്ടാവും.സഹോദരന് അഭിപ്രായം എന്തും പറയാം ട്ടോ..സന്തോഷമേ ഉള്ളു..നല്ലത് കേള്‍ക്കാന്‍ മാത്രമല്ലല്ലോ,ഉള്ളത് പറയുന്നത് കേള്‍ക്കാനല്ലേ സുഖം..അതാ എനിക്കും ഇഷ്ടം.
കമന്റ്‌ ചെയ്ത മറ്റു സഹോദരന്മാര്‍ക്കും ഒരായിരം നന്ദി..

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

കൊള്ളാം ഈ പിസ്സ മോഹം ..................

kullzz - കൂള്‍സ് പറഞ്ഞു...

@kannooraan..ബ്ലോഗും പൂട്ടി പോവേണ്ടി വരുമെന്നുള്ളതു സത്യമാവുംന്നാ തോന്നുന്നത്..അതിലൊരു മുന്നറിയിപ്പിന്റെ ധ്വനി മുഴങ്ങി..നിങ്ങള്‍ ഈ ബ്ലോഗ്‌ എടുത്തു 4 ആളെ കാണിക്കുമെന്നു ഞാനറിഞ്ഞോ..എഴുത്തിന്റെ ആദ്യാക്ഷരങ്ങള്‍ തേടിയിറങ്ങിയ എന്നെ ഇത്രയും നന്നായി എഴുതുന്ന നിങ്ങളെല്ലാരും കൂടി വന്നു പേടിപ്പിച്ചല്ലോ...വേണ്ടായിരുന്നു,ഈശ്വരാ..ഒന്നും വേണ്ടായിരുന്നു..കോളേജില്‍ ചേര്‍ന്ന ഉടനെ സീനിയേഴ്സിന്റെ ഇടയില്‍ പെട്ട പോലെ ആയി ഞാന്‍...

കുന്നെക്കാടന്‍ പറഞ്ഞു...

പിസ തിന്നാനും വേണം ഒരു യോഗം ല്ലേ ?
എഹയാലും പിസ വാങ്ങി വിളിച്ചാല്‍ ആ യോഗം ഞമ്മക്കും കിട്ടും ന്ത്യേ ?

സ്നേഹാശംസകള്‍

Unknown പറഞ്ഞു...

പിസ്സ പാര്‍സല്‍ അയക്കാം..കേട്ടോ...നന്നായിട്ടുണ്ട്...