മനസ്സിലെ വികാര വിചാരങ്ങള്‍ നിമിഷങ്ങല്കുള്ളിലാണ് മാറി മറിയുന്നത്.കുറെ നേരം കൊണ്ട് എഴുതാന്‍ വേണ്ടി മനസ്സ് ശരിക്കും ധൃതി കൂട്ടുകയായിരുന്നു..എങ്ങനെയും നേരം ഉണ്ടാക്കി എഴുതാനിരുന്നപ്പോള്‍ അക്ഷരങ്ങളൊക്കെ എവിടെയോ ഓടി അകന്ന പോലെ...വെറും ശൂന്യത മാത്രം..തെല്ല് നേരത്തെക്കൊന്നു ഭയപെട്ടു..എന്താ ഈ സംഭവിച്ചേ?മനസ്സിലെ ആധി കാരണമായിരിക്കാം..ആധി മറ്റൊന്നും അല്ല ജോലികള്‍ ഒരുപാട് ബാക്കി കിടക്കുന്നു.എന്നാലും ഈ അക്ഷരങ്ങള്‍ ഇങ്ങനെ ഓടി ഒളിക്കുമോ??എഴുതാനെടുത്ത പേന ബുക്കില്‍ വെച്ച് കുറച്ചു നേരം ഇരുന്നു..ആ എഴുത്ത് എങ്ങുമെത്താതെ ഇരുന്നപ്പോ എഴുത്തിന്റെ ലോകത്തെ കൂട്ടുകാരനെ ഓര്‍ത്തു. ലോഗിന്‍ ചെയ്ത ഉടനെ അവനെ തന്നെയാ ആദ്യം കണ്ടത്..കണ്ട ഉടനെ ഞാന്‍ പറഞ്ഞു മനു..എനിക്കെന്തോ എഴുതാന്‍ വിചാരിച്ചതൊന്നും വരുന്നില്ലാലോ...അവന്‍ ഒരു ഡോക്ടര്‍ കൂടി ആയത് കൊണ്ടാണോ എഴുത്ത് വരുന്നില്ല എന്നുള്ള രോഗം അവനോടു പറയാന്‍ തോന്നിയത്?അല്ല..അടുത്ത കൂട്ടുകാരായ മറ്റു 3 പേരും അന്നേരം ഉണ്ടായിരുന്നില്ല. ..അവരെയൊന്നും കാണാനില്ലാലോ..വേറെ ആരോടെങ്ങിലും ഞാന്‍ ഇത് പറഞ്ഞാല്‍ ഇവള്‍ക്ക് ശരിക്കും ഭ്രാന്ത് തന്നെ എന്നെ പറയൂ.അത് കൊണ്ട് മനുനോട് തന്നെ പറഞ്ഞു.കേട്ട ഉടനെ അവന്‍ പറഞ്ഞു.."സാഗരമേ ശാന്തമാക നീ"..എന്ത് ചോദിച്ചാലും അവന്റെ മറുപടി കവിതകളും ചിന്തകളെ തൊട്ടുണര്‍ത്തുന്ന വരികളുമാണ്...
സമ്മിശ്ര വികാരങ്ങള്‍ മനസ്സിനെ കലുങ്കഷമാക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോകുന്ന ചില നിമിഷങ്ങള്‍ ഉണ്ടാവാറുണ്ട്..ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥ.പക്ഷെ ഒരു വീട്ടമ്മയെ സംബന്ധിച്ചിടത്തോളം ഈ ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥ എന്നത് അന്യമാണ്...ഒന്നും ചെയ്യാണ്ടെ ഇരിക്കാന്‍ പറ്റിയ ഒരു നേരം വളരെ വിരളം.
സമയമില്ലെനിക്കൊരിക്കലും
സമയമില്ലെനിക്കേതിനും
സമയമായി ചെയ്തു തീര്‍ക്കുവാന്‍
ജോലികള്‍ ഓരോന്നും
എന്ന് ഇടക്ക് ഒരു ആത്മഗതം ഉണ്ടാവാറുണ്ട്..വല്ലപ്പോഴും ഒക്കെ എഴുതിയത് കാണുമ്പോ സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട് ഇതിനൊക്കെ നിനക്ക് നേരം ഉണ്ടല്ലോ..പിന്നെ എന്താ എപ്പോഴും നേരല്യ നേരല്യാ എന്ന് പറഞ്ഞോണ്ടിരിക്കുന്നത്?ന്യായമായ ചോദ്യം..സമയം ഇല്ലാഞ്ഞിട്ടാണോ??അതോ ഉള്ള സമയത്തെ വിനിയോഗിക്കാഞ്ഞിട്ടോ..ഓരോ ദിവസവും എങ്ങനെ കഴിഞ്ഞു പോയി എന്ന് രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ഒരു വിശകലനം നടത്താറുണ്ട്.അപ്പോളൊക്കെ തോന്നും ഇന്ന് ഇത്രയൊക്കെ കാര്യങ്ങളും കൂടെ ചെയ്തു തീര്‍ക്കായിരുന്നല്ലോന്നു..കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും വിശകലനം ചെയ്യുമ്പോളാണല്ലോ ഇതിലും നന്നായി എങ്ങനെ ചെയ്യാമായിരുന്നൂന്നും ഇങ്ങനെയൊന്നും ചെയ്യേണ്ടിയിരുന്നില്ലാന്നും ഒക്കെ തോന്നുന്നത്.അത് പോലെ തന്നെയാണ് എഴുത്തും.ശരിക്കും പറഞ്ഞാല്‍ ആരൊക്കെയോ പറയുന്ന പോലെ എഴുത്ത് ഒരു ഭ്രാന്താണ്..എന്തൊക്കെയോ ചില ചിന്തകള്‍ വിരലിലൂടെ ഊര്‍ന്നിറങ്ങി താളുകളില്‍ വാക്കുകളും വരികളും ആവുമ്പോള്‍ ചിലര്‍ പറയും നിനക്കെന്തിന്റെ പ്രാന്താ കുട്ടീന്ന്..മറ്റു ചില ആളുകള്‍ പറയുന്നു നന്നാവുന്നുണ്ട് ട്ടോ..ഇനിയും നന്നാക്കാന്‍ ശ്രമിച്ചോളൂന്ന്..ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടെന്താ ഞാന്‍ ഈ എഴുതുന്നതൊക്കെ എന്റെ ഒരു സമാധാനത്തിന്‌ന്നോ ന്റെ ഓരോ പ്രാന്തിന് ന്നോ എന്തും പറയാം..അത് മനസ്സിലാക്കാന്‍ കുറച്ചു നല്ല സുഹൃത്തുക്കളെയെങ്കിലും തന്ന ദൈവത്തിനു നന്ദി..
അകാലത്തില്‍ പൊലിഞ്ഞു പോയ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്.. നന്നായി കവിത എഴുതുന്ന ഒരു സുഹൃത്ത്.അവന്‍ പറയുന്ന പോലെ എഴുത്തില്‍ ഇടക്ക് ഒരു the symptom of not coming വരും.അതിനെ അങ്ങനെ വെറുതെ വിടുക..മനുനെ പോലെയോ ശാനുനെ പോലെയോ ഷമീറിനെ പോലെയോ ചേച്ചീനെ പോലെയോ ഒന്നും എഴുതാന്‍ അറിയില്ലെങ്കിലും എന്റെ ഒരു സമാധാനത്തിനുള്ള വക കുത്തി വരച്ചിടാനുള്ളത് ഇത് വരെ കിട്ടിയിട്ടുണ്ട്.ഇനി അങ്ങോട്ടും വാക്കുകള്‍ക്കും വരികള്‍ക്കും ക്ഷാമം ഇല്ലാണ്ടിരിക്കട്ടെ..എഴുത്തെന്ന ഈ ഭ്രാന്തിനും ഉണ്ട് ഒരു സുഖം.ഇങ്ങനെയുള്ള ചില സുഖങ്ങള്‍ നില നില്‍ക്കുന്നതും ഒരു സുഖം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ