ന്താ എല്ലാരും വിചാരിച്ചിരിക്കണേ ഞാന്‍ ഒരു ദുഃഖ പുത്രി ആണെന്നോ???അല്ലാ ട്ടോ.നിക്കും ണ്ട് ചിരിക്കണ ഒരു മുഖം.ന്തിനാ ഇപ്പൊ ഇങ്ങനെ സങ്കടപെട്ടോണ്ട് നടക്കണേ?എന്തെല്ലാം കാര്യങ്ങളുണ്ട് സന്തോഷിക്കാന്‍..ഈ അനിയത്തി കുട്ടീന്റെ കൂടെ ന്റെ ചേച്ചി ല്യേ,ന്നെ ഒരുപാട് സ്നേഹിക്കാന്‍ ന്റെ പ്രിയനില്ലേ, കൂടെ കൂട്ടോം കുടുംബോം 3 കുട്ട്യോളും ഒക്കെ ല്യേ..എന്തിനും കൂടെ നിക്കാന്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളില്ലേ,എല്ലാത്തിനും മേലെ എന്നും ദൈവമില്ലേ നിക്ക് കൂട്ടിന്..പിന്നെന്തിനാ കുട്ട്യേ നീ ഇങ്ങനെ വെറുതെ വേഷമിക്കണേ? ഈ വേഷമിക്കലും സങ്കടപ്പെടലും ഒക്കെ അങ്ങട് മാറ്റിക്കോളൂ ട്ടോ..മാറ്റമില്ലാത്ത ചിലത് ഉള്ളിലുണ്ടെന്നറിയുമ്പോള്‍,മാറുന്നത് എളുപ്പവും അഭിലഷനീയവുമാണ് എന്ന് നമുക്ക് തന്നെ തോന്നും...സ്വയം പരാജയത്തിലേക്ക് നയിക്കുന്ന പഴയ രീതികളൊക്കെ ഒന്ന് മാറ്റി പുതിയ ഒരാളാവാന്‍ നോക്കട്ടെ.വല്ലതും നടക്കുവോ ആവോ??
അഹംബോധം അഥവാ സ്വന്തം ചിന്തയെ കുറിച്ചുള്ള പരിചിന്തനം എന്ന കഴിവുള്ളത് കൊണ്ടാണ് മനുഷ്യന് മറ്റു വസ്തുക്കളുടെ മേല്‍ ആധിപത്യം നേടാന്‍ പറ്റുന്നതും തലമുറകള്‍ കഴിയുന്തോറും കൂടുതല്‍ പുരോഗതി നേടാനും സാധിക്കുന്നത്.എന്നാ പിന്നെ എന്ത് കൊണ്ട് എനിക്കായിക്കൂടാ?നമ്മുടെ വികാരങ്ങള്‍ അല്ല നമ്മള്‍,നമ്മുടെ മനോഭാവങ്ങള്‍ അല്ല നമ്മള്‍,നമ്മുടെ ചിന്തകള്‍ പോലുമല്ല നമ്മള്‍, ഇതെല്ലാം കൂടെ നമ്മിലേക്ക് കൂട്ടികുഴക്കുമ്പോളാണ് ദുഃഖം എന്നത് ഒരു സ്ഥായീഭാവം ആവുന്നത്.എന്നെ എന്നില്‍ നിന്ന് അകറ്റി നിര്‍ത്തി ഞാന്‍ എന്നെത്തന്നെ കാണുന്ന രീതി (അതായത് സ്വന്തം നിദര്‍ശനത്തെ)അവലംബിച്ചാല്‍ ഒരു പരിധി വരെ മാറ്റങ്ങള്‍ക്കു വിധേയമാവാന്‍ കഴിയുമായിരിക്കും..മറ്റൊരാളുടെ പെരുമാറ്റം ഇനിയൊരിക്കലും എന്നെ നിയന്ത്രിക്കാന്‍ പോകുന്നില്ല എന്ന് എന്നെ പഠിപ്പിച്ചിരിക്കുന്നു ഞാന്‍..ഇപ്പൊ വെറും ഒരു തിയറി മാത്രെ പഠിച്ചുള്ളൂ.പ്രാവര്‍ത്തികമാക്കാന്‍ പറ്റുവോ ആവോ..പരിശ്രമിക്കെന്നെ..
തന്റെ ചുറ്റും ഉള്ള ഓരോ ചെറിയ കാര്യത്തെ കുറിച്ചും ആലോചിച്ചു സന്തോഷിച്ചോളൂ കുട്ടീ..നിനക്ക് ചുറ്റും ചിത്ര ശലഭങ്ങളുണ്ട്,പച്ച വിരിച്ചു നില്‍ക്കുന്ന പ്രകൃതിയുണ്ട് നീ ഏറെ ഇഷ്ടപെടുന്ന സംഗീതമുണ്ട്,നിന്നെ സ്നേഹിക്കാനും നിനക്ക് സ്നേഹിക്കാനും പ്രിയപെട്ടവരുണ്ട് കൂടെ, ഓരോന്നും ആസ്വദിച്ചാല്‍ അതിലെല്ലാം സന്തോഷം കണ്ടെത്താം....ആരോടാ ഞാന്‍ ഈ പറയുന്നതൊക്കെ??ഈ എന്നോട് തന്നെയോ??ഇത്രയൊക്കെ ഉപദേശിച്ചിട്ടും നന്നാവ്വോ?ആര് കണ്ടു?അവസാനം "എന്താടോ വാര്യരെ ഞാനിങ്ങനെ" എന്ന് തന്നെ ചോദിക്കേണ്ടി വരോ ആവോ??നായീന്റെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും കണക്കെന്നെ എന്ന് പറഞ്ഞ പരുവത്തിലാവാഞ്ഞാല്‍ നന്ന്..എനിക്ക് തന്നെ നന്ന് എന്നാട്ടോ ഉദ്ദേശിച്ചേ...സന്തോഷത്തോടെ ചിന്തിക്കാനും അത് നില നിര്‍ത്താനും ദൈവം തമ്പുരാന്‍ തുണക്കട്ടെ...

2 അഭിപ്രായങ്ങൾ:
സര്‍വ ശക്തന്‍ തനകളെയും ബാകി ഉള്ളവരെയും അനുഗ്രഹികട്ടെ ..
തന്റെ ചുറ്റും ഉള്ള ഓരോ ചെറിയ കാര്യത്തെ കുറിച്ചും ആലോചിച്ചു സന്തോഷിച്ചോളൂ കുട്ടീ..നിനക്ക് ചുറ്റും ചിത്ര ശലഭങ്ങളുണ്ട്,പച്ച വിരിച്ചു നില്‍ക്കുന്ന പ്രകൃതിയുണ്ട് നീ ഏറെ ഇഷ്ടപെടുന്ന സംഗീതമുണ്ട്,നിന്നെ സ്നേഹിക്കാനും നിനക്ക് സ്നേഹിക്കാനും പ്രിയപെട്ടവരുണ്ട് കൂടെ, ഓരോന്നും ആസ്വദിച്ചാല്‍ അതിലെല്ലാം സന്തോഷം കണ്ടെത്താം.
നന്നായി എഴുതി .. ആശംസകള്‍ ....
തന്റെ ചുറ്റും ഉള്ള ഓരോ ചെറിയ കാര്യത്തെ കുറിച്ചും ആലോചിച്ചു സന്തോഷിച്ചോളൂ കുട്ടീ..നിനക്ക് ചുറ്റും ചിത്ര ശലഭങ്ങളുണ്ട്,പച്ച വിരിച്ചു നില്‍ക്കുന്ന പ്രകൃതിയുണ്ട് നീ ഏറെ ഇഷ്ടപെടുന്ന സംഗീതമുണ്ട്,നിന്നെ സ്നേഹിക്കാനും നിനക്ക് സ്നേഹിക്കാനും പ്രിയപെട്ടവരുണ്ട് കൂടെ, ഓരോന്നും ആസ്വദിച്ചാല്‍ അതിലെല്ലാം സന്തോഷം കണ്ടെത്താം....
---------------
നല്ല ചിന്തകള്‍, നല്ല പ്രവര്‍ത്തനങ്ങള്‍, മനസ്സിന്‍റെ വിങ്ങലുകള്‍ക്കു എന്നും തുണയാണ്. പ്രകൃതിയുടെ കളകളാരവം മുഴക്കുന്ന, കര്‍ണ്ണാനന്ദകരമായ സപ്തസ്വരങ്ങള്‍ ആസ്വദിക്കാന്‍ കഴിവുള്ള മനുഷ്യമനസ്സിനു കുളിര്‍മയുടെ കണങ്ങള്‍ ലഭ്യമാകാന്‍ ആ ചിന്തകള്‍, പ്രവര്‍ത്തങ്ങള്‍ തന്നെ ധാരാളം മതി. അങ്ങിനെയുള്ള ഒരു മനസ്സിന് ഉടമയാവാന്‍ ഭവതിക്കു സാധിക്കട്ടെ..നന്നായി എഴുതീട്ടോ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ