ചൊവ്വാഴ്ച, നവംബർ 15, 2011

മറവി

മറവി പലപ്പോഴും ഒരു അനുഗ്രഹമാണ്.പക്ഷേ എല്ലാം മറക്കാന്‍ കഴിയുന്നവര്‍ എത്ര പേരുണ്ട് നമ്മുടെ കൂട്ടത്തില്‍?ജീവിതത്തിലെ ചില നിമിഷങ്ങള്‍ അല്ലെങ്കില്‍  ചില ആളുകളുടെ വാക്കുകള്‍,പ്രിയപെട്ടവരുടെ  മരണങ്ങള്‍  അങ്ങനെയൊക്കെ ചിലത് എത്ര കാലങ്ങള്‍ കഴിഞ്ഞാലും   മറക്കാന്‍ ഒരുപാട് ബുദ്ധിമുട്ടാണ്....ഞാന്‍ ആറാം ക്ലാസ്സില്‍  പഠിക്കുമ്പോളാണ് ഉപ്പയുടെ മരണം...ആ ഒരു ദിവസം ഇന്നും അതെ തീവ്രതയില്‍ എന്‍റെ ഉള്ളില്‍ ഒരു നീറ്റലായി അനുഭവപ്പെടാറുണ്ട്.തറവാട്ടില്‍ നിന്നും ഉപ്പനെ അടക്കം ചെയ്യാന്‍ വേണ്ടി  കൊണ്ട്  പോവുമ്പോള്‍ മേലെയുള്ള റൂമില്‍ നിന്നും ജനലഴികള്‍ക്കിടയിലൂടെ കൈകള്‍ പുറത്തേക്കിട്ടു ഉപ്പനെ കൊണ്ടുപോവല്ലേ എന്നും പറഞ്ഞുകൊണ്ട് എന്‍റെ ഉള്ളിലുള്ള മുഴുവന്‍ ഒച്ചയും എടുത്തു ആര്‍ത്തു കരയുമ്പോ നെഞ്ചില്‍ ഉണ്ടായ ആ വേദന ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്..ഹൃദയം പറിച്ചു കൊണ്ട് പോവുന്ന വേദന എന്നൊക്കെ വാക്കുകള്‍ കൊണ്ട് പറയാം എന്നാലും അതൊന്നും ഒരിക്കലും ആ വേദനയുടെ പകുതി പോലും പ്രകടമാക്കാന്‍ ഉതകുന്നില്ല. കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ നമ്മെ വിട്ടു പോയവരില്ലാത്ത ഒരു ലോകവുമായി ഏറെക്കുറെ നാം പോരുത്തപെട്ടു പോയിരിക്കും.എങ്കിലും ആ വേദന ഒരിക്കലും മാറില്ല..
പക്ഷേ ജീവിതത്തില്‍ നമ്മുടെ കൂടെയുള്ളവര്‍ മുഖം തിരിഞ്ഞു നടക്കുമ്പോ ആ ഒരു അവസ്ഥയുമായി പൊരുത്തപ്പെടാനും ആ വേദന മറച്ചു വെക്കാനും ഒരുപാട്  ബുദ്ധിമുട്ടാണ്.പടിയിറങ്ങി പോവുമ്പോള്‍ നാം വിട്ടേച്ചു പോവുന്നവരെ കുറിച്ച് ആരെങ്കിലും ആലോചിക്കാറുണ്ടോ?അതോ ഈ ലോകത്തില്‍ എല്ലാരും സ്വാര്തന്മാരാണോ? ബന്ധങ്ങള്‍ക്ക് എന്ത് വിലയാണ് ഇന്നത്തെ ലോകത്തില്‍ മനുഷ്യന്മാര്‍ കല്പ്പികുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുനില്ല..എന്തും ഏതും സ്വാര്തമായ താല്പര്യങ്ങള്‍ മാത്രം.എനിക്ക് വേണ്ടതെന്നു തോന്നുന്നതൊക്കെ ഞാന്‍ ചെയ്യുക അത് മതിയെന്ന് തോന്നുമ്പോ മറ്റെന്തിലെക്കെങ്കിലും തിരിയുക,അതില്‍ ആര്‍ക്കൊക്കെ എന്ത് ബുധിമുട്ടുണ്ടായാലും അതിനെപ്പറ്റിയൊന്നും ആരും ചിന്തികുന്നില്ല .ഇതൊക്കെ ആര്‍ക്കും എപ്പോഴും എങ്ങനെയും ആവാം.ചെയ്യുന്ന പ്രവര്തികള്ക്കോക്കെ ന്യായീകരണം പറയാന്‍ ഏതൊരു മനുഷ്യനും  കഴിവുണ്ട്.ഞാന്‍ ചെയ്യുന്നതൊക്കെ ശരി എന്ന് ഓരോരുത്തര്‍ക്കും തോന്നുന്നു.എന്‍റെ പ്രവൃത്തികള്‍ മറ്റുള്ളവന് വിഷമമുണ്ടാകുന്നതാവരുതെന്നു നമ്മില്‍ എത്ര പേര്‍ ആഗ്രഹിക്കുന്നുണ്ട്?ഇനി ആഗ്രഹിച്ചാലും ആ പ്രവൃത്തികളെ നിയന്ത്രിക്കാന്‍ നമ്മില്‍ എത്ര പേര്‍ക്കു കഴിയും?ആരും ആരെകുറിച്ചും ആലോചികുന്നില്ല.ഒരു പരിധി വരെയെങ്കിലും  സ്വാര്‍ത്ഥത മാത്രം.ആരുടെയും പ്രവൃത്തി കൊണ്ടോ വാക്ക് കൊണ്ടോ നമുക്ക് പ്രിയപ്പെട്ടവരുടെ വേര്‍പ്പാട് കൊണ്ടോ  നമ്മുടെ മനസ്സിനെല്‍ക്കുന്ന  ഓരോ മുറിവും മറക്കാന്‍ ദൈവം എല്ലാവരെയും സഹായിക്കട്ടെ... 

2 അഭിപ്രായങ്ങൾ:

shanu പറഞ്ഞു...

മനസ്സില്‍ തട്ടി .. താങ്കളുടെ നോവ്‌ ..
ഓര്‍മ്മയില്‍ നോവുന്നത് മറക്കാന്‍ കഴിഞ്ഞെങ്ങില്‍ ..
ഓര്‍മ്മകള്‍ ഇനി മേലില്‍ പിറക്കാതെ ഇരുന്നെങ്ങില്‍ ..
........... ആശംസകള്‍ ...............

Unknown പറഞ്ഞു...

മറവി മനുഷ്യന് ഒരു തരത്തില്‍ പറഞ്ഞാല്‍ അനുഗ്രഹമാണ്. നാം മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നമുക്ക് മറക്കാന്‍ കഴിയില്ലെങ്കില്‍ അത് തുടര്‍ന്നുള്ള ജീവിതം ഒരു ദുസ്സഹമായ അവസ്ഥയില്‍ കൊണ്ടെത്തിക്കും എന്നതില്‍ ഒരു സംശയമില്ല. പിതാവിന് അല്ലാഹു മഗ്ഫിരത്തും മര്‍ഹാമാതും നല്‍കട്ടെ.