ബുധനാഴ്‌ച, നവംബർ 16, 2011

പേമാരി

മൂടിക്കെട്ടിയ കാര്‍മേഘങ്ങള്‍
പെയ്തൊഴിഞ്ഞെങ്കില്‍ ....
കോരിച്ചൊരിയുന്ന മഴയായ്,
അതെന്റെ ശിരസ്സിലൂടെ
ഒഴുകി ഇറങ്ങിയെങ്കില്‍...
അണകെട്ടി നിര്‍ത്തിയ
എന്‍ ദു:ഖങ്ങളും,
കണ്ണ് നീരും ആ പേമാരിയില്‍
അലിഞ്ഞു ചേര്‍ന്നിരുന്നെങ്കില്‍
വീണ്ടും ആ മൂടുപടം
അണിഞ്ഞു ചിരിക്കാമായിരുന്നു.
മറ്റാര്‍ക്കൊക്കെയോ
വേണ്ടിയെങ്കിലും.......

3 അഭിപ്രായങ്ങൾ:

shanu പറഞ്ഞു...

നന്നായി എഴുതി .. ആശംസകള്‍ ..

kullzz - കൂള്‍സ് പറഞ്ഞു...

ഷാനു...മിക്കവാറും ഞാന്‍ ഇത് നിര്‍ത്തി പോവേണ്ടി വരും..വമ്പന്‍ പുലികളാ ഇന്ന് ഇവിടെ വന്നു വായിച്ചത്..അവരൊന്നും എഴുതുന്ന പോലെ ഈ ജന്മം ആവൂല ന്നെക്കൊണ്ട്..മിക്കവാറും ഈ പണി നിര്‍ത്തേണ്ടി വരും..അല്ലെങ്കില്‍ പണ്ടത്തെ പോലെ നിങ്ങളടക്കമുള്ള ന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാനും വായിക്കാനും ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യേണ്ടി വരും.

Unknown പറഞ്ഞു...

കോരിച്ചൊരിയുന്ന പേമാരിയില്‍ ദുഖങ്ങളും കണ്ണ് നീരും അലിഞ്ഞു ചേര്‍ന്നിരുന്നെങ്കില്‍ പിന്നീട് ആ മൂടുപടം വീണ്ടും അണിയേണ്ടി വരില്ല. ആശംസകള്‍