വീണ്ടും മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന ഒരു ദിവസം...എന്തിനു വേണ്ടിയാണ് ഈ ഹൃദയവേദന എന്ന് പലപ്പോഴും എനിക്ക് തന്നെ മനസിലാവാറില്ല.ചില ദിവസങ്ങളില്‍ ഉറക്കില്‍ നിന്ന് ഉണരുന്നത് തന്നെ അങ്ങനെ ഒരു വേദനയോടെ ആയിരിക്കും.ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ കെട്ടിപിണഞ്ഞു കിടക്കുന്ന ഒരു അവസ്ഥ...ചെറിയ ചെറിയ കാര്യങ്ങള്‍ക്കു വേണ്ടി ആശിക്കാരുണ്ട് എന്നല്ലാതെ വലിയ മോഹങ്ങളൊന്നും ഇല്ലാത്ത ഈ മനസ്സിന് ഇങ്ങനെ വേദനിക്കാന്‍ മാത്രം എന്ത് കാര്യമാണ് ഉള്ളത്?
ജീവിതം എപ്പോഴും ആഹ്ലാദ ഭരിതമല്ല.പലപ്പോഴും അത് നിരാശയും വേദനയും നല്കുന്നു.നമുക്ക് ചുറ്റുമുള്ള പലതും ആണ് ഒരു പരിധി വരെ നമ്മെ ദുഖിപ്പിക്കുന്നത്.ഒരു പക്ഷെ നമുക്ക് ചുറ്റുമുള്ള ആരുടെയെങ്ങിലും ഒരു ചെറിയ വാക്കോ പ്രവൃത്തിയോ ആവാം.ചിലതൊക്കെ അത്ര മാത്രം ഗൌരവത്തില്‍ എടുക്കേണ്ട കാര്യമാല്ലയിരിക്കാം.തനിക്കു ചുറ്റുമുള്ള എന്ത് കാര്യത്തിനും അമിത പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാവാം ഒരു പക്ഷെ ഇങ്ങനെയുള്ള സംഘര്‍ഷങ്ങള്‍ മനസ്സിനുണ്ടാവുന്നത്.
"ജീവിതത്തിലെ ഏറ്റവും വലിയ യുദ്ധങ്ങള്‍ ആത്മാവിന്റെ നിശബ്ദമായ അറകളില്‍ ദിനംപ്രതി നടന്നു കൊണ്ടിരിക്കുന്നവയാണ്" എന്ന ഡേവിഡ് ഓ.മക്കേയുടെ വാക്കുകള്‍ ഓര്‍ത്തുപോയി.ആ യുദ്ധങ്ങളില്‍ ജയിച്ചാല്‍ അന്ത:സന്ഘര്ഷമുണ്ടാക്കുന്ന പ്രശ്നങ്ങളെ പരിഹരിച്ചാല്‍ ഒരു സമദാന ബോധം മനസ്സിനുണ്ടാവും.
സ്വയം മാറി നിന്ന് മനസ്സിന്റെ പരിപാടികളെ പരിശോധികാനുള്ള പരിശീലനം നേടുക എന്നത് വളരെ പ്രധാനപെട്ട ഒന്നാണ്.മനസ്സിനെ ശാന്തമാക്കാനും അതിനു വിജ്ഞാനം പ്രദാനം ചെയ്യാനും ഇന്നേ വരെ ഒരൊറ്റ മാര്‍ഗം മാത്രമേ എന്നെ സഹായിച്ചിട്ടുള്ളൂ....അത് സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ വാക്കുകളടങ്ങിയ വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്.ഏതു അവസ്ഥയിലും എന്ത് വിഷമഘട്ടത്തിലും മനസ്സിനെ സന്തോഷിപ്പികാനും സമാധാനിപ്പിക്കാനും വേറേ ഒരാള്‍ക്കും ഒരു കാര്യത്തിനും സാധിക്കില്ല എന്ന് ഒരുപാട് തവണ ബോധ്യപെട്ടിട്ടുണ്ട്.മനസ്സ് സന്ഗുചിതമാവുന്നത് ഇബിലീസിന്റെ പ്രവൃത്തിയാണ് എന്ന വിശ്വാസത്തില്‍ അതിനെ വിജയിക്കാന്‍ ഈ സമയത്ത് വീണ്ടും ഞാന്‍ ആ വിശുദ്ധമായ ഗ്രന്ഥത്തിലേക്കു തന്നെ മടങ്ങുന്നു..സര്‍വ്വ ശക്തന് എല്ലാവരെയും സഹായിക്കട്ടെ

3 അഭിപ്രായങ്ങൾ:
ഓരോ വരികളിലും ദുഃഖങ്ങള്‍ ഒരു ചെറു കാണികളായി ഒളിഞ്ഞു കിടക്കുന്ന പോലെ...അല്ലാഹു അനുഗ്രഹിക്കട്ടെ.
അള്ളാഹു അനുഗ്രഹിക്കട്ടെ .. ആമിന്
Aameen
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ