ദിവസങ്ങള്‍ ഏറെയായി ഈ മേഘാവൃതമായ അന്തരീക്ഷം..
മേഘങ്ങള്‍ പെയ്തുതീര്‍ക്കാന്‍ മടിച്ചതോ അതോ പെയ്തൊഴിയാന്‍പോലും പറ്റാത്ത നിസ്സഹായാവസ്ഥയിലായിരുന്നതോ? എപ്പോള്‍ പെയ്യണമെന്നറിയാതെ നീലവിഹായസ്സില്‍ മേഘങ്ങള്‍ അലകഷ്യമായി ഒഴുകുന്നത് പോലെ തോന്നി.
ഒടുവില്‍, ഇന്നലെ..രാവിന്‍ നിശബ്ദതയില്‍ കരളുരുകി പെയ്ത മഴയുടെ നാദം അവള്‍ മാത്രമേ കേട്ടിരുന്നുള്ളു. അനിവാര്യമായ ഒരു നേരം അതാണെന്ന് പ്രകൃതിക്കും തോന്നിയിരിക്കാം
ഓരോ മഴത്തുള്ളിയും വിണ്ണില്‍ നിന്നുതിര്‍ന്നു വീഴുന്ന കണ്ണ്നീരാണെന്നും എന്തൊക്കെയോ പറയാന്‍ കൊതിച്ചിട്ടും പറയാനാവാതെ വാനം വിങ്ങിപ്പോട്ടുകയാണെന്നും എനിക്ക് തോന്നി. ആ കണ്ണുനീരില്‍ ചിലത് ഒരു നനുത്ത സ്പര്‍ശമായ് ഇലത്തുമ്പുകളില്‍ വീണെങ്കിലും പാതി മയക്കത്തിലായിരുന്ന ഇലകള്‍ക്ക് അതൊരു കുളിരിനപ്പുറം ഒന്നുമായിരുന്നില്ല..
ആ മഴത്തുളികളെ കൈക്കുമ്പിളില്‍ കൊരിയെടുക്കാനോ ഒന്ന് ആശ്വസിപ്പിക്കാനോ ആരും ഉണ്ടായിരുന്നില്ല..!
.
തളര്‍ന്നു മയങ്ങും വരെ വാനം ആ കണ്ണ് നീരോക്കെയും പെയ്തു തീര്‍ത്തു.
അവളുടെ കണ്ണുനീര്‍ മണ്ണില്‍ ചാലുകള്‍ കീറി ഒഴുകിക്കൊണ്ടിരുന്നു. അവളെ ആശ്വസിപ്പിക്കാന്‍ വേണ്ടി സൂര്യന്‍, പുലരാന്‍ വെമ്പിനിന്നതുപോലെ തോന്നി.. അവള്‍ക്കരികെ ഓടിയെത്തിയ സൂര്യന്റെ സ്നേഹകിരണങ്ങള്‍ അവളെ പ്രശോഭിതയും മനോഹരിയുമാക്കി. ആ സ്നേഹസ്പര്‍ശം അവളെ സന്തോഷവതിയാക്കി, അതുകൊണ്ട് തന്നെ ഇത്രയുംദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രഭാതത്തില്‍ മാനം പതിവിലും തെളിഞ്ഞതായി കാണാമായിരുന്നു.
7 അഭിപ്രായങ്ങൾ:
സൂര്യ കിരണങ്ങള്‍ തഴുകിയുണര്‍ത്തിയ നിമിഷങ്ങള്‍..ആ സ്പര്‍ശനം നിശാഗന്ധി പൂക്കളെ തേടിയെത്തിയ ചിത്രശലഭങ്ങളെപ്പോലെ സന്തുഷ്ടമാക്കിയെങ്കില്‍ ....ആശംസകള്‍....നല്ല സാഹിത്യം,...കീപ് ഇറ്റ് അപ്പ്
മനോഹരങ്ങളായ പ്രയോഗങ്ങള്‍.. അഭിനന്ദനങ്ങള്‍...
ഓരോ മഴത്തുള്ളിയും വിണ്ണില്‍ നിന്നുതിര്‍ന്നു വീഴുന്ന കണ്ണ് നീരാണെന്നും എന്തൊക്കെയോ പറയാന്‍ കൊതിച്ചിട്ടും പറയാനാവാതെ വാനം വിങ്ങിപ്പോട്ടുകയാണെന്നും എനിക്ക് തോന്നി.
മനോഹരങ്ങളായ പ്രയോഗങ്ങള്‍..
അഭിനന്ദനങ്ങള്‍...
ഹും! ചിലതൊക്കെ മനസിലായി കേട്ടോ.
(ചുമ്മാതല്ല ഈ ബ്ലോഗ്‌മുഴുവന്‍ ദുഃഖം തളംകെട്ടി നിക്കണത്. മര്യാദയ്ക്ക് മാസാമാസം പോസ്റ്റിട്ടോ. അതാ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും നല്ലത്)
വായിക്കാന്‍ സുഖമുള്ള എഴുത്ത്..
വേര്‍ഡ് വേരിഫികാശന്‍ ഒഴിവാക്കിയാല്‍ നാരങ്ങ മിട്ടായി വാങ്ങി തരാം... പ്ലീസ് ഒന്നോഴിവാക്കൂ.. :)
അതെന്തേ മനാഫ് ഡിലീറ്റ് ചെയ്തെ??സമയം 8 മണി അന്ധകാരത്തിന്റെ കൂരിരുള്‍ എന്ന് പറഞ്ഞത് കൊണ്ട് എന്താ കുഴപ്പം.. കളിയാകിയതാ വിചാരിക്കും എന്ന് തോന്ന്യോ?no problem...
@കണ്ണൂരാന്‍...അമ്മള്‍ ഒരു എര്യം ബാത്തുക്കൂടെ ജീവിച്ചു പൊയ്ക്കോട്ടേ ട്ടോ..
@khaadu..വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കാന്‍ അറിയില്ല ട്ടോ..ബ്ലോഗില്‍ ഇപ്പൊ കേറിയതെ ഉള്ളൂ..ഞാന്‍ ട്രൈ ചെയ്യാം..
nyway thank u all for ur comments ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ