ആ ഉണങ്ങിയ മരച്ചില്ലകള്ക്കിടയിലൂടെ ഞാന്‍ കണ്ടു..നിലാവ്!ഇന്നലത്തെ ആ നിലാവിന് വല്ലാത്തൊരു അഴകുണ്ടായിരുന്നു.നിലാവിനോടുള്ള പ്രണയമാണോ എന്റെ കണ്ണുകളില്‍ അതിനെ ഇത്ര മനോഹരമാക്കിയത് എന്നറിയില്ല..കണ്ണെത്തും ദൂരത്തായിരുന്നെങ്കിലും എന്റെ മൌനം വാചാലമായിരുന്നു..പറയാതെ ഒരുപാട് പറഞ്ഞു ഞാന്‍, ആ നിലാവിനോട്..
നിലാവെളിച്ചത്തില്‍ എന്റെ നിഴല്‍ പോലും സന്തോഷിച്ചു..എന്നും ആ നിലാവ് കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചപ്പോ മനസ്സൊന്നു നൊന്തു..പകല്‍ വെളിച്ചം പടി കടന്നെത്തുമ്പോ നിലാവ് എന്നോട് വിട പറയുമോ???ഇല്ല അതൊരു വിട പറയലല്ല..എന്നില്‍ നിന്നും ആ നിലാവിനെ മറച്ചു വെക്കാന്‍ പകല്‍ ശ്രമിക്കുകയാണ്..പക്ഷെ എനിക്കറിയാം എനിക്ക് വേണ്ടി ആ നിലാവെളിച്ചം എന്നും അവിടെ തന്നെ ഉണ്ടാവും....എനിക്ക് മാത്രമായല്ലെങ്കിലും......
അകലുമോ നീ എന്നില്‍ നിന്നും??അതോ തനിച്ചിരിക്കുമ്പോള്‍ പോലും എനിക്ക് കൂട്ടിനായി നീയുണ്ടാവുമോ??നിലാവ് എന്നില്‍ നിന്നും അകലുകയാണോ അതോ ഇനി സാഹചര്യങ്ങള്‍ അതിനെ എന്നില്‍ നിന്നും അകറ്റുന്നോ?സാഹചര്യങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നതല്ലേ? നമ്മള് മനുഷ്യര്‍ ഉണ്ടാക്കുന്നതല്ലേ അത്?ഇല്ല..നീയുണ്ടാവും എന്റെ അരികില്‍ എന്നും..എനിക്കായ്..ഈ നിലാവെളിച്ചമായി..

5 അഭിപ്രായങ്ങൾ:
നിലാവ് അകലട്ടെ...പക്ഷെ നിഴല്‍ കൂടെയുണ്ടാവും...രചന മനോഹരമായിരിക്കുന്നു..
എല്ലാ നിലാവും എന്റെയാണ്, എല്ലാ മഴയും എന്റെയാണ്, എല്ലാ ജലസ്രോതസ്സുകളും എന്റെയാണ് എന്നൊരു ചിന്ത എല്ലാവരിലും ഉണ്ടാവുന്നത് വളരെ നല്ലതാണ്. എല്ലാം നമ്മുടെയാണെന്ന് വിചാരിച്ചിട്ടെങ്കിലും അതൊന്നും നശിപ്പിക്കാതിരിക്കുമല്ലോ ? നല്ല എഴുത്തിന് ആശംസകൾ.
രചന സൂപ്പർ ആയിട്ടുണ്ട്👏👏
നിലാവിന്റെ നിറ
ശോഭയിൽ
നിങ്ങടെ നിഴലിനലിഞ്ഞു
ചേരാനായെങ്കിൽ
നിലാവിന് വിട പറയാനാവുമോ......
വരികൾ നന്നായിരിക്കുന്നു
നിലാവ് അകലെയെങ്കിലും നിലാവിൽ കൂട്ടായ് ഒരു നക്ഷത്രമെങ്കിലും മതി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ