ബുധനാഴ്‌ച, ജനുവരി 11, 2012

പ്രണയം

മനസ്സ് ശരിക്കും ആര്‍ദ്രമായിരിക്കുന്നു..വല്ലാത്തൊരു അവസ്ഥ..വല്ലാത്ത പ്രണയം..നാടിന്റെ ഓര്‍മ്മകള്‍ ഒഴുകിയെത്തിച്ച ഈ മൂടിക്കെട്ടിയ കാലാവസ്ഥയോടോ,അല്പനെരത്തെക്കെങ്കിലും എന്റെ ഹൃദയത്തെ തൊട്ടുണര്‍ത്തിയ ആ വരികളുടെ മാസ്മരികതയോടോ,ഞാന്‍ അനുഭവിക്കുന്ന ഈ അനുഭൂതിയോടോ,ഇന്നിന്റെ ഈ സന്തോഷത്തോടോ അതോ പെയ്യാന്‍ കാത്തു നില്‍ക്കുന്ന മഴനീര്‍തുള്ളികളോടോ??
എല്ലാത്തിനോടും..ഈ എല്ലാത്തിനോടും തന്നെയാണ് എന്‍റെ പ്രണയം..ഒരു അതിരും ഇല്ലാത്ത പ്രണയം..ഓരോ നിമിഷങ്ങളിലും ഓരോ ഭാവങ്ങളായി എന്നരികില്‍ എത്തുന്ന ഈ പ്രണയം..മഴമേഘങ്ങളായി വന്നു ഈ പകലിലും ഒരു ഇരുട്ടിന്റെ ഏകാന്തത എനിക്ക് നല്‍കിയ..,അടുത്ത നിമിഷത്തില്‍ മഴനീര്‍ത്തുള്ളികളായി എന്റെ മനസ്സില്‍ സംഗീതം തീര്‍ത്ത,ഭാവാര്‍ദ്രമായ വരികളായി എന്‍റെ സിരകളില്‍ അലിഞ്ഞു ഒഴുകിയ ഈ പ്രണയം..ഞാന്‍ അനുഭവിക്കുന്നത് വാക്കുകള്‍ക്കതീതമായ ഒരു അനുഭൂതി തന്നെയാണ്..കാരണം എന്നോടുള്ള അതിയായ പ്രണയം കൊണ്ട് തന്നെയാണ് ഓരോ നിമിഷങ്ങളിലും ഈ അവസ്ഥകളോക്കെയും പല ഭാവങ്ങളായി എന്നിലെക്കെത്തുന്നത്....
ഇപ്പൊ പെയ്യുമെന്ന് മോഹിപ്പിച്ചു നില്‍ക്കുന്ന മഴമേഘങ്ങള്‍ തന്നെയാണ് ഇങ്ങനെ ഒരു സുഖം മനസ്സിന് തന്നത്...മനസ്സിനെ ഇത്രയധികം സന്തോഷിപ്പിക്കുന്നതും അത് തന്നെയാണ്..നിറഞ്ഞു പെയ്യുന്ന ഒരു മഴയെ കാത്തിരിക്കുന്ന ഒരു സുഖം..എത്ര പറഞ്ഞിട്ടും മതിവരാത്ത ഒരു അനുഭൂതി..ഒരുപക്ഷെ നാട്ടില്‍ അല്ലാതിരുന്നിട്ടും ഇങ്ങനെ ഒരു മഴ കാണാന്‍ കിട്ടുന്ന ഭാഗ്യമായിരിക്കാം മനസ്സിനെ ഇങ്ങനെ സന്തോഷിപ്പിക്കുന്നത്..എന്‍റെ ഈ പ്രണയം അനശ്വരമാണ്..ഈ ഓരോ അവസ്ഥയോടുമുള്ള അനശ്വരമായ പ്രണയം..

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

പ്രണയം മനസ്സിന്‍റെ അകതാരില്‍ വിരിയുന്ന ഒരു കുളിര്‍മഴയാണ്
വാക്കുകളില്‍, നോട്ടങ്ങളില്‍, സ്പര്‍ശനങ്ങളില്‍...എല്ലാം പ്രണയത്തിന്‍റെ കണിക ഒളിഞ്ഞു കിടക്കുന്നു

മണ്ടൂസന്‍ പറഞ്ഞു...

നമുക്കങ്ങനെ ഈ ലോകത്തോടെല്ലാതിനോടും സ്നേഹമായി പ്രണയിച്ച് ജീവിതം മനോഹരമാക്കാം. നന്നായിരിക്കുന്നു. ആശംസകൾ.