കഴിഞ്ഞു പോയ ഇന്നലെകളിലൂടെ നടന്നു നീങ്ങി വീണ്ടുമൊരു വര്‍ഷത്തിന്റെ അവസാന ദിനം വന്നെത്തിയിരിക്കുന്നു..ജീവിതയാഥാര്ത്യങ്ങളിലൂടെയുള്ള മുപ്പതു വര്‍ഷത്തെ സഞ്ചാരം ഒരുപാട് അനുഭവങ്ങളും പാഠങ്ങളും നല്കിയിരിക്കുന്നു.ജീവിതത്തിലെ മറ്റൊരു മറക്കാനാകാത്ത വര്‍ഷമാണ് ഈ കടന്നു പോകുന്നത്..ഇന്നലെകളെ ഒരിക്കലും മറക്കാനാവുന്നതല്ല...ചില ഇന്നലെകളെ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിച്ചാലും,അതിനാവില്ല..ഇന്നിന്റെ അനന്തമായ വഴിയിലൂടെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി നാളെയെത്തേടിയുള്ള യാത്ര തുടരുകയാണ്.തികച്ചും അജ്ഞാതമായ 'നാളെ'കളിലെക്കുള്ള യാത്ര...
ഓരോ വര്‍ഷവും ഒരുപാട് ബന്ധങ്ങള്‍ നമ്മെ വിട്ടു പിരിയുകയും,ചില ആത്മ ബന്ധങ്ങള്‍ കൂടിച്ചേരുകയും ചെയ്യുന്നു.എവിടെ നിന്നോ വന്നു ഈ അന്യ നാട്ടില്‍ ഒരു കുടുംബം പോലെ കഴിയുന്ന കൂട്ടുകാര്‍..പ്രവാസ ജീവിതം എന്നും ഒരു യാത്ര പറച്ചിലിനുള്ള വേദിയാണെന്നറിഞ്ഞിട്ടും മനസ്സിന്റെ ഇഴയടുപ്പം പിരിയാനാവാത്ത വിധം മുറുകിപ്പോയ ബന്ധങ്ങള്‍.ഇന്നിന്റെ ഈ സൌഹൃദങ്ങള്‍ എത്ര 'നാളെ'കള്‍ കാണാന്‍,കൂടെയുണ്ടാവുമെന്നറിയില്ല.പക്ഷെ അവരൊക്കെയും എനിക്ക് പ്രിയപ്പെട്ടവരാണ്.ഒരിക്കലും പിരിയാനാവാത്ത കൂട്ടുകാര്‍...എന്നും ചേര്‍ത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുമെങ്കിലും ചിലരെ ദൈവം തന്നെ നമ്മില്‍ നിന്നകറ്റുന്നു.ഈ വര്‍ഷവും അതുപോലെ ഒരിക്കലും മറക്കാനാകാത്ത ഒരു കൂട്ടുകാരന് പിരിഞ്ഞു പോയിരിക്കുന്നു.അവന്റെ 3 മക്കളെയും അനാഥരാക്കിക്കൊണ്ട്...ഇന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു സത്യമാണത്.ഞങ്ങള്‍ക്കാര്‍ക്കും ഇന്നും വിശ്വസിക്കാനാവാത്ത ഒരു സത്യം.ഒരു രാത്രിയിലെ ഉറക്കം മരണത്തിലേക്ക് വഴുതി വീഴാന്‍ ഒരു നിമിഷം മതിയെന്ന സത്യം.അങ്ങനെ ഓരോ ഇന്നും കഴിഞ്ഞു പോകുമ്പോള്‍ ഒരുപാട് സത്യങ്ങള്‍ യാഥാര്‍ത്യങ്ങളായി തീരുന്നു.ആ ഇന്നിന്റെ യാഥാര്‍ത്യങ്ങളിലൂടെ മുന്നോട്ടു സഞ്ചരിക്കാന്‍ അയക്കപ്പെട്ടവരാണ് നമ്മള്.
പുതുവര്‍ഷങ്ങള്‍ വരുമ്പോള്‍ അല്ലെങ്കില്‍ ജന്മദിനം വരുമ്പോളായിരിക്കും പലരും കഴിഞ്ഞു പോയ ഇന്നലെകളെയും വരാനിരിക്കുന്ന നാളെകളെയും കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നത്.ജീവിത വൃക്ഷത്തിലെ ഒരില കൂടി കൊഴിഞ്ഞു പോകുന്നു എന്ന ഓര്‍മപ്പെടുത്തലായിരിക്കാം അതിനുള്ള കാരണം.പുതുവര്‍ഷത്തിലെ ഓരോ പ്രതിജ്ഞകളും എത്ര കാലം നില നില്‍ക്കുമെന്നറിയില്ല.തന്നെക്കൊണ്ട് ചെയ്യാനാവില്ല എന്നാവുമ്പോള്‍ നമ്മില്‍ പലരും അതിനെപറ്റി മറക്കുന്നു.ഈ വര്‍ഷവും പതിവുപോലെ ഞാനും ഒരു new year resolution എടുക്കുന്നു.വല്ലതും നടക്കുമോ എന്നറിയില്ല.പക്ഷെ ശ്രമിക്കാം..എന്റെ സ്വപ്നങ്ങളുടെ ചിറകൊടിക്കാന്‍....മോഹങ്ങളെ മാറ്റി നിര്‍ത്താന്‍..മറ്റൊന്നും കൊണ്ടല്ല അപ്പഴേ എനിക്ക് നിന്റെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ..പക്വമായ തീരുമാനങ്ങളിലെക്കെത്താന് കഴിയൂ..അതിനുള്ള ഒരു ശ്രമം..അത്ര മാത്രം..
വീണ്ടുമൊരു വര്‍ഷം കൂടി ആയുസ്സ് തന്ന ദൈവത്തെ നന്ദിയോടെ സ്മരിക്കാം.പുതു വര്‍ഷം എല്ലാവര്ക്കും നന്മയും സന്തോഷങ്ങളും നിറഞ്ഞതാകട്ടെ....ഓരോ പരീക്ഷണങ്ങളും നേരിടാനും വിജയിക്കാനും ദൈവം എല്ലാവരെയും സഹായിക്കട്ടെ...ഓരോ നാളെയും എല്ലാവര്ക്കും ഓരോ പ്രതീക്ഷകളാണ്..ഞാനും എന്റെ തിരിച്ചു വരാത്ത ഇന്നലെകളുടെ ഓര്‍മ്മയിലൂടെ നല്ല നാളെകളെ പ്രതീക്ഷിക്കുകയാണ്..പ്രതീക്ഷകളൊന്നും നിരാശകളാവില്ലെന്ന വിശ്വാസത്തോടെ..വീണ്ടും മറ്റൊരു വര്‍ഷത്തിലേക്കുള്ള കാല്‍വെപ്പ്..എല്ലാം നല്ലതിനാകട്ടെ..എല്ലാവര്ക്കും...

3 അഭിപ്രായങ്ങൾ:
വഴികള്‍ക്ക് നീളമേറുമ്പോള്‍ പിരിഞ്ഞുപോകുന്ന വര്‍ഷങ്ങള്‍
ദ്ദൃഢമാകുന്ന സ്നേഹത്തിന്റെ ഇഴയടുപ്പം
ബന്ധങ്ങളുടെ ഊഷ്മളത
ഉള്ളംകൈ നിവര്‍ത്തിനോക്കുമ്പോള്‍ ധന്യമാണ് പലതും
2011നു വിട! 2012നു സ്വാഗതം.
സമയം കൊഴിഞ്ഞു കൊണ്ടിരിക്കുന്നു..ആരെയും കാത്തു നില്‍ക്കാതെ. ആരുടേയും നേരെ മുഖം തിരിക്കാതെ, ആരോടും പരാതികളും പരിഭവങ്ങളും ഇല്ലാതെ. തനിക്കു നിശ്ചയിച്ച പാതയിലൂടെ..തനിക്കു നിര്‍ദ്ദേശിക്കപ്പെട്ട മാര്‍ഗങ്ങളിലൂടെ..ആയുസ്സിന്റെ ഒരു വര്‍ഷം കൂടി കഴിഞ്ഞു..
വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു... താങ്കള്‍ പറഞ്ഞത് പോലെ ഓരോ വര്‍ഷവും നമ്മില്‍ നിന്ന് വിടപറയുമ്പോള്‍ ആണ് നാം ചിന്തിക്കുന്നത് കഴിഞ്ഞു പോയ കാലത്തെ കുറിച്ച്. താങ്കളുടെ ഈ എഴുത്തിലെ ചില ഭാഗങ്ങള്‍ ഞാന്‍ കടമെടുക്കുന്നു... കഴിഞ്ഞ വര്‍ഷത്തെ കുറിച്ച് ഒരു അനുഭവ കുറിപ്പ് തെയ്യാരാക്കാന് വേണ്ടി....നല്ല ഒരു പുതുവര്‍ഷം ആശംസിക്കുന്നു.... സ്നേഹത്തോടെ ഹഫീസ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ