വ്യാഴാഴ്‌ച, ജനുവരി 03, 2013

സ്വപ്‌നങ്ങള്‍


എന്റെ സ്വപ്‌നങ്ങള്‍,കറുപ്പ് നിറമായിരുന്നു അതിനു.
ജനവാതിലിലൂടെ ഞാന്‍ കണ്ട മഴ നൂലുകള്‍..
നേര്‍ത്ത നോവായി എന്റെ ആത്മാവില്‍ 
പെയ്തു കൊണ്ടിരുന്ന രാഗങ്ങളായിരുന്നു.

എന്റെ നിലാവില്ലാത്ത രാവുകള്‍..
നനുത്ത പുലരിയെ കൊതിച്ചു മയങ്ങിയിരുന്നു..
ഉറക്കമുണരുമ്പോള്‍ ഞാന്‍ കണ്ടിരുന്ന പുലരികള്‍ 
ഇലത്തുമ്പുകളില്‍ മഞ്ഞു തുള്ളികള്‍ 
ഇല്ലാത്ത കൊടും വേനലായിരുന്നു...


പിന്നീടെന്നോ എന്റെ മനസ്സിലെ
 കുളിരായ് മഴയായ് നീ അരികില്‍ വന്നു,
എന്റെ ആത്മാവില്‍ പെയ്തുകൊണ്ടിരിക്കുന്നു.
.ഇന്നെന്റെ  പ്രണയം നീയാണ്,
എന്റെ സ്നേഹ നിശ്വാസങ്ങള്‍ നീയാണ്..


എന്റെ ഹൃദയത്തില്‍ ശിശിരം പോലെ
മഞ്ഞു തുള്ളികള്‍ തീര്‍ത്ത
പുലരികള്‍ നീയാണ്..
എന്റെ ആത്മാവില്‍ സംഗീതം പൊഴിക്കുന്ന
നേര്‍ത്ത മഴനൂലുകള്‍  നീയാണ്..


ഏകാന്തതയില്‍ ഞാന്‍ മെനഞ്ഞെടുത്ത
 സുന്ദര സ്വപ്‌നങ്ങള്‍ നീയാണ്..
എന്റെ ഹൃദയത്തില്‍ പുഷ്പവാടികള്‍ 
തീര്‍ത്തവസന്തവും നീയാണ്...


ഞാന്‍ നീട്ടിയ കൈകളില്‍
 നീ കോരിയൊഴിച്ച പ്രണയ ജലം
 കുടിച്ചുന്മാദയായ്‌ വീണ്ടും
നിന്നിലുണരാന്‍  കൊതിച്ചു
 ഞാന്‍ മയങ്ങുകയാണ്, 
നിന്നെയും പറ്റിച്ചേര്‍ന്നു...


ഈ സമയം ഇവിടെ നിലയ്ക്കുമെങ്കില്‍...
 എന്നെന്നും നിന്നില്‍ അലിഞ്ഞു ചേര്‍ന്ന
അരുവിയായ് ഒഴുകണമെനിക്കു..
നീയില്ലാതൊരു ലോകം വിട്ടു മറ്റൊന്നെനിക്കില്ല 
നീയില്ലാതൊരു ജന്മവും എനിക്കിനിയില്ല...

അഭിപ്രായങ്ങളൊന്നുമില്ല: