പളുങ്കിനാല്‍ തീര്‍ത്ത മനസ്സുകള്‍... എറിഞുടച്ചും വീണുടഞും ചില്ലിന്‍തുണ്ടുകളായി ചിതറിക്കിടന്നവ.
കടലൊളിപ്പിച്ച മിഴികളും
കദനങ്ങളൊളിപ്പിച്ച പുഞ്ചിരിയും
കനലുകളെരിയിച്ച നെരിപ്പോടുമായുളള
മനസ്സുകള്‍...
ചിന്തകളെ നിസ്വാര്‍ത്ഥമാക്കി
വാക്കുകളെ സത്യങ്ങളാക്കി
പ്രവൃത്തികളെ ആത്മാര്‍ത്ഥമാക്കി
ഇന്നലെകളെയും ഇന്നിനെയും കടന്നുപോയപ്പോള്‍ അവനെ ഭ്രാന്തനെന്നു മുദ്രകുത്തി.
സ്വപ്നങ്ങള്‍ക്ക് നിറങ്ങളും
മോഹങ്ങള്‍ക്ക് അര്‍ത്ഥങ്ങളും
നല്‍കിയപ്പോള്‍ ചങ്ങലകളാലവനെ ബന്ധിച്ചു.
കടിഞാണിടാന്‍ കഴിയാതെ കിതച്ചോടിയ മനസ്സിനായിരുന്നോഭ്രാന്തെന്നറിയാതെ ഒററപ്പെടലിന്റെ
ഇരുമ്പഴികള്‍ക്കുളളില്‍
ഇന്നവന്‍ സ്വയം തളച്ചിരിക്കുന്നു.
കടലൊളിപ്പിച്ച മിഴികളും
കദനങ്ങളൊളിപ്പിച്ച പുഞ്ചിരിയും
കനലുകളെരിയിച്ച നെരിപ്പോടുമായുളള
മനസ്സുകള്‍...
ചിന്തകളെ നിസ്വാര്‍ത്ഥമാക്കി
വാക്കുകളെ സത്യങ്ങളാക്കി
പ്രവൃത്തികളെ ആത്മാര്‍ത്ഥമാക്കി
ഇന്നലെകളെയും ഇന്നിനെയും കടന്നുപോയപ്പോള്‍ അവനെ ഭ്രാന്തനെന്നു മുദ്രകുത്തി.
സ്വപ്നങ്ങള്‍ക്ക് നിറങ്ങളും
മോഹങ്ങള്‍ക്ക് അര്‍ത്ഥങ്ങളും
നല്‍കിയപ്പോള്‍ ചങ്ങലകളാലവനെ ബന്ധിച്ചു.
കടിഞാണിടാന്‍ കഴിയാതെ കിതച്ചോടിയ മനസ്സിനായിരുന്നോഭ്രാന്തെന്നറിയാതെ ഒററപ്പെടലിന്റെ
ഇരുമ്പഴികള്‍ക്കുളളില്‍
ഇന്നവന്‍ സ്വയം തളച്ചിരിക്കുന്നു.