എന്നാണ് അതൊരു മോഹമായി എന്റെ മനസ്സില്‍ കടന്നുകൂടിയതെന്നു കൃത്യമായി ഓര്‍ക്കുന്നില്ല..ഏതായാലും 10 വയസ്സിനു മുന്നേയാണ്..ഒരു വയലിന് എനിക്ക് സ്വന്തമായി വേണം എന്ന ആഗ്രഹം ഉണ്ടായത്.അന്ന് ഒരു പക്ഷെ സംഗീതത്തോടുള്ള വെറുമൊരു ഇഷ്ടം മാത്രമായിരിക്കാം അങ്ങനെ ഒരു ആഗ്രഹം ഉണ്ടാക്കിയത്.പക്ഷെ ഞാന്‍ വളരുന്തോറും എന്റെ മനസ്സില്‍ അതിനോടുള്ള അടങ്ങാത്ത ഒരു മോഹം വളര്‍ന്നു കൊണ്ടേയിരുന്നു.ഒരു ജോലി കിട്ടിയാല്‍ ആദ്യം കിട്ടുന്ന ശമ്പളം ഉമ്മാന്റെ കയ്യില്‍ കൊടുക്കും എന്നിട്ട് അതില്‍ നിന്നും ഒരു വയലിന് വാങ്ങാനുള്ള പണം തരാന്‍ ഉമ്മാനോട് പറയും എന്നൊക്കെ ഞാന്‍ അന്നേ സ്വപ്നം കാണാറുണ്ടായിരുന്നു
സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ വയലിന് പഠിക്കാന്‍ വേണ്ടി ഒരു ക്ലാസ്സില്‍ പോയി അന്വേഷിച്ചു.വീട്ടില്‍ സമ്മതിക്കുമോ എന്നൊന്നും ഒരു ഉറപ്പും ഉണ്ടായിരുന്നില്ല.എങ്കിലും എന്തോ...അവിടെ ചെന്ന് ഫീസ് എത്രയാവും എന്നൊക്കെ അന്വേഷിച്ചു.വീട്ടില്‍ ചെന്ന് ഉമ്മയോട് കാര്യം പറഞ്ഞു..ഉപ്പ മരിച്ചതിനു ശേഷം ഇക്കാക്ക യാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്.അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ശുപാര്‍ശക്കായി ഉമ്മയോടാണ് ആദ്യം അവതരിപ്പിക്കാന്‍...ഉമ്മയോട് പറഞ്ഞ ഉടനെ തന്നെ കാര്യം നടക്കില്ലെന്നു മനസ്സിലായി.."ഉം..വയലിന്..ഇനി അതിന്റെ ഒരു കുറവും കൂടെ ഉണ്ടായിരുന്നുള്ളു നിനക്ക്..വെറുതെ വേണ്ടാത്ത പൂതിയൊന്നും കൊണ്ട് നടക്കണ്ട..അതൊന്നും ഞമ്മക്ക് പറഞ്ഞ പണിയല്ല"..എങ്കിലും രാത്രി ഇക്കാക്ക വന്നപ്പോള്‍ ഉമ്മ പറയുന്നത് ഞാന്‍ കേട്ടു..ഓള്ക്ക് ഒന്ന് വയലിന് പഠിക്കണോലോ..(ഹോ സമ്മതിക്കയിരിക്കുംന്നു കരുതി കാതോര്‍ത്തു കെടക്കുമ്പോഴാ ഉമ്മാന്റെ അടുത്ത ഡയലോഗ്)ഞാന്‍ പറഞ്ഞു അതൊന്നും ഞമ്മക്ക് പറ്റ്യ പണി അല്ലാന്നു"(ശോ നശിപ്പിച്ചു മ്മ..ഇനി നോക്കണ്ട)ഞാന്‍ വിചാരിച്ച പോലെ തന്നെ..ഒരു മൂളക്കം മാത്രേ ഇക്കാക്ക മറുപടിയായി പറഞ്ഞുള്ളൂ..അപ്പൊ ഏകദേശം ഉറപ്പിച്ചു ഇനി ഒരു ജോലി കിട്ടിയിട്ട് ഈ പൂതി മനസ്സില്‍ കേററിയാ മതീന്ന്.
പക്ഷെ പലപ്പോഴും മനസ്സിനെ നമ്മള് വിചാരിക്കുന്ന പോലെ അത്ര എളുപ്പത്തില്‍ നിയന്ത്രിക്കാനാവില്ലല്ലോ..ഉറക്കം വരാത്ത പല രാത്രികളിലും ഏകാന്തതയില്‍ സ്വയം അലിഞ്ഞു ചേര്‍ന്ന് എന്റെ വയലിന് തന്ത്രികളില്‍ ഞാന്‍ സംഗീത വിസ്മയം തീര്‍ത്തു..ഒരിക്കല്‍ എനിക്ക് വേണ്ടി മാത്രമായി ഒരുപാട് നേരം ആ വയലിന് മതി വരുവോളം വായിച്ചിരിക്കുമെന്നു ഞാന്‍ മനക്കോട്ട കെട്ടി...
പിന്നെ കോളേജ് വിദ്യാഭ്യാസം തുടങ്ങിയ സമയത്ത് സംഗീതത്തോടും വയലിനോടും ഒക്കെ വല്ലാത്ത അഭിനിവേശം തന്നെയായിരുന്നു.പ്രായത്തിന്റെയാണോ അതോ മനസ്സിലെ പ്രണയത്തിന്റെയാണോ എന്നറിയില്ല..തനിച്ചിരിക്കുമ്പോളൊക്കെ പ്രണയത്തിന്റെ ഓര്‍മ്മകളും സംഗീതവും വയലിനും മാത്രമായിരുന്നു എന്റെ മനസ്സില്‍..മഞ്ഞു പൊഴിയുന്ന രാവുകളില്‍ അവനു വേണ്ടി മാത്രമായി ആ വയലിനില്‍ ഞാന്‍ ഒരു രാഗം തീര്‍ത്തു..ബന്ധനങ്ങള്‍ക്കും യാഥാസ്ഥിതിക ചുറ്റുപാടുകള്‍ക്കും നടുവിലുള്ള എനിക്ക് ഇതെല്ലാം അന്യമാണെന്ന് തിരിച്ചറിയാന്‍ എന്തോ എന്റെ മനസ്സിന് കഴിഞ്ഞിരുന്നില്ല.എന്റെ സ്വപ്നങ്ങള്‍ ഓരോന്നും അന്യമായിട്ടും സംഗീതത്തെയും വയലിനെയും മാത്രം ഞാന്‍ എങ്ങും പറഞ്ഞു വിട്ടില്ല..ഒരിക്കലെങ്കിലും ഒരു വയലിന് സ്വന്തമാക്കുമെന്ന് ഞാന്‍ എന്നും സ്വപ്നം കണ്ടു.
ഒരു ജോലി കിട്ടി വയലിന് വാങ്ങുന്ന കാര്യവും നടക്കാന്‍ പോവുന്നതല്ല എന്ന് ഡിഗ്രി കഴിയുമ്പോഴേക്കും ഒരു തിരിച്ചറിവുണ്ടായിക്കഴിഞ്ഞിരുന്നു..കാരണം മറ്റൊന്നുമായിരുന്നില്ല വിവാഹാലോചനകള്‍ തകൃതിയായി നടക്കുന്നു.ഡിഗ്രി ഫൈനല്‍ എക്സാമിന്റെ സമയത്ത് അങ്ങനെ ഈയുള്ളവളുടെ വിവാഹ നിശ്ചയം നടന്നു.ഇനിയുള്ള എന്റെ പ്രതീക്ഷ എന്നെ കെട്ടാന്‍ പോവുന്ന ആളാണ്.നിശചയം കഴിഞ്ഞു 2 മാസം കഴിഞ്ഞാണ് വിവാഹം.ആ രണ്ടു മാസത്തെ ഫോണ്‍ വിളികളില്‍ തന്നെ എന്റെ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന പ്രണയവും സംഗീതത്തോടും വയലിനോടും ഉള്ള പ്രണയവും ഒക്കെ പറഞ്ഞിരുന്നു.വിവാഹം കഴിഞ്ഞ ഉടനെയാണ് അദ്ദേഹം ഗള്‍ഫിലേക്ക് വരുന്നത്...ഒരു വയലിന് സ്വന്തമാക്കാനുള്ള എന്റെ ആഗ്രഹം അദേദഹത്തോടും പങ്കു വെച്ചതുകൊണ്ട് ഗള്‍ഫിലെത്തിയ ആദ്യ നാളുകളില്‍ ഒരിക്കല്‍ എനിക്കെഴുതിയ കത്തുകളില്‍ ഒന്നില്‍ ഒരു വയലിന് വാങ്ങാന്‍ പോയി നോക്കിയ കാര്യം സൂചിപ്പിക്കുകയുണ്ടായി.അന്ന് ഞാന്‍ പറഞ്ഞു..ഇപ്പൊ വേണ്ട..നിങ്ങള്‍ പോയ കടങ്ങളൊക്കെ ഇല്ലേ..അതൊക്കെ കഴിയട്ടെ എന്നിട്ട് മതി എനിക്ക് വയലിനൊക്കെ....(കൈ വിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചു പിടിക്കാന്‍ ആവില്ലെന്ന് പിന്നീട് മനസ്സിലായി)
വിവാഹം കഴിഞ്ഞു 4 വര്‍ഷങ്ങള്‍ കൊണ്ട് ഞാനും ഈ നാട്ടിലെത്തി..ഒരിക്കല്‍ ഇവിടെയുള്ള ഒരു സൂക്കില്‍ പോയപ്പോള്‍ മ്യുസിക്കല്‍ ഇന്‍സ്ട്രുമെന്റ്സ് വില്‍ക്കുന്ന ഒരു കട കണ്ടു.ചില്ല് കൂട്ടില്‍ ഇരിക്കുന്ന വയലിന് കണ്ടപ്പോള്‍ ഒന്ന് കൈ കൊണ്ട് വെറുതെ തൊടാനെങ്കിലും തോന്നി എനിക്ക്...അതിന്റെ പ്രൈസ് ററാഗ് കണ്ടപ്പോള്‍ നാട്ടിലെ എത്ര രൂപയാവും എന്ന് ഭര്‍ത്താവിനോട് ചോദിച്ചു.കേട്ട ഉടനെ "അല്ലാഹ് നിക്ക് വേണ്ട ഇപ്പൊ..പിന്നെ എപ്പളെങ്കിലും വാങ്ങാം" ന്നും പറഞ്ഞു വീണ്ടും നല്ല പുള്ളിയായി ഞാന്‍...എന്ന് കരുതി സ്വപ്നങ്ങളെ കരിച്ചു കളയാനോ പിഴുതെറിയാനോ ഈയുള്ളവള്‍ തയ്യാറായിരുന്നില്ല..വീണ്ടും നീട്ടി വെക്കുകയായിരുന്നു ആ മോഹം.
ശബ്ദ ഭംഗിയും വൈകാരികതയും തീവ്രമായി പ്രതിഫലിക്കുന്ന ഒരു മാധ്യമം തന്നെയാണ് വയലിന്.വികാരങ്ങളുടെ വിവിധ ഛായകളെ ആവിഷ്ക്കരിക്കുന്ന ഒരു ഉപകരണം..ഏകാന്തമായ ഭൂഖണ്ഡത്തിലെന്നപോലെ എന്നെ ചിലപ്പോളൊക്കെ വയലിന് ഏതോ ഒരു മാസ്മരിക ലോകത്ത് ചെന്നെത്തിക്കാരുണ്ടായിരുന്നു..വേദനകള്‍ ഹൃദയത്തെ കൊത്തിവലിക്കുമ്പോള്‍ നൊമ്പരങ്ങളെ വയലിന് തന്ത്രികളില്‍ സംഗീതമാക്കി ശിരസ്സ് ചായിച്ച് കണ്ണുകളടച്ച് ഒരുപാട് നേരം കിടക്കാരുണ്ടായിരുന്നു സ്വയം മറന്ന്...
പക്ഷെ ആ വയലിന് മോഹം നശിക്കാന്‍ പോകുന്നു എന്ന തിരിച്ചറിവ് ഒരു ഇടിത്തീയായി എന്റെ നെഞ്ചില്‍ പതിച്ചത് ഓര്‍ക്കാപ്പുറത്തായിരുന്നു..ഒരു ദിവസം ഖുറാന് ക്ലാസ്സില്‍ വെച്ച് ഉസ്താദിന്റെ വായില്‍ നിന്നും ആ വാക്കുകള്‍ ഞാന്‍ കേട്ടു..സംഗീത ഉപകരണങ്ങളൊക്കെയും ഹറാമാണ്...ഹോ ന്റെ റബ്ബേ...എന്തിനെയ്നും ഇയാള്‍ ഇപ്പൊ ഇത് പറഞ്ഞത്ന്നാ അന്നേരം തോന്നിയത്...ഇത് കേട്ട സ്ഥിതിക്ക് ഇനി സ്വപ്നം പോലും കാണണ്ട...നശിപ്പിച്ചു സകലോം..
ഈമാന്‍ അത്രത്തോളം മനസ്സില്‍ ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല വയലിനോടും സംഗീതത്തോടുമുള്ള എന്റെ പ്രണയം ഇന്നും നശിച്ചിട്ടില്ല.വയലിന് തന്ത്രികളില്‍ വിസ്മയമോരുക്കിയ ആല്‍ബെര്‍ട്ട് സമ്മണ്സിന്റെയും കാള്‍ ഫ്ലഷിന്റെയും സോണറ്റകളും ക്ളാസിക്കുകളും ഹിന്ദുസ്ഥാനി വയലിന് സംഗീതവും കുന്നക്കുടി വൈദ്യനാഥന്റെ വയലിന് സംഗീതവും ഒക്കെ എനിക്ക് ഇന്നും ഒരുപാടിഷ്ടമാണ്.മനസ്സിന്റെ അവസ്ഥാന്തരങ്ങളില്‍ ചിലപ്പോളൊക്കെ ഞാനതില്‍ ലയിച്ചിരിക്കാറുണ്ട്.എന്റെ നൊസ്റ്റാള്ജിയകളിലെല്ലാം വയലിന് ശബ്ദമുണ്ട്..വയലിനോടുള്ള എന്റെ പ്രണയം ഇന്നും മനസ്സില്‍ നിലനില്ക്കുന്നു..കൈയ്യെത്താ ദൂരത്തെ ഒരു സ്വപ്നമായി,അത് സ്വന്തമാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും എന്തോ ആ സംഗീതത്തെ ഇന്നും ഞാന്‍ സ്നേഹിക്കുന്നു..

2 അഭിപ്രായങ്ങൾ:
ഈ രണ്ടായിരത്തി പന്ത്രണ്ടിലെങ്കിലും ഒരു വയലിന് വാങ്ങാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..
തനിച്ചിരിക്കുമ്പോളൊക്കെ പ്രണയത്തിന്റെ ഓര്‍മ്മകളും സംഗീതവും വയലിനും മാത്രമായിരുന്നു എന്റെ മനസ്സില്‍..മഞ്ഞു പൊഴിയുന്ന രാവുകളില്‍ അവനു വേണ്ടി മാത്രമായി ആ വയലിനില്‍ ഞാന്‍ ഒരു രാഗം തീര്‍ത്തു..ബന്ധനങ്ങള്‍ക്കും യാഥാസ്ഥിതിക ചുറ്റുപാടുകള്‍ക്കും നടുവിലുള്ള എനിക്ക് ഇതെല്ലാം അന്യമാണെന്ന് തിരിച്ചറിയാന്‍ എന്തോ എന്റെ മനസ്സിന് കഴിഞ്ഞിരുന്നില്ല.എന്റെ സ്വപ്നങ്ങള്‍ ഓരോന്നും അന്യമായിട്ടും സംഗീതത്തെയും വയലിനെയും മാത്രം ഞാന്‍ എങ്ങും പറഞ്ഞു വിട്ടില്ല..
hrdhaya sparshiyaaya varikal...
'nadakkaaatha swapnam' nannayi paranju...
aashamsakal
mikacha varikal
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ