ശനിയാഴ്‌ച, ഡിസംബർ 10, 2011

മൌനം.

പേരറിയാത്ത ഒരുപാട് വേദനകള്‍ നല്‍കുന്ന ചിന്തകളുണ്ടാവാറുണ്ട് പലപ്പോഴും....അലക്ശ്യമായ മനസ്സ് ഇന്നും കൂട്ടികൊണ്ടുപോയിരിക്കുന്നു ഒരുപാട് ചിന്തകളിലേക്ക്....മൌനത്തിന്റെ സൌന്ദര്യം ആവോളം ആസ്വദിക്കാന്‍ തോന്നി.മൌനം പലപ്പോഴും ഭാഷയാണ്.ഹൃദയം വിങ്ങുമ്പോള്‍,എന്തിനെന്നറിയാതെ നെഞ്ചില്‍ ഒരു നേരിപ്പോടെരിയുമ്പോള്‍ ആ ഭാഷ വളരെ മനോഹരമാണ്.. ആരോടും മിണ്ടാതെ ഒന്നും കേള്‍ക്കാതെ ഒരിത്തിരി നേരം...പക്ഷെ നിസ്സഹായയാണ് ഞാന്‍..അങ്ങനെ ഒരു അവസ്ഥയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശരിക്കും നിസ്സഹായ..
മഴ പെയ്തൊഴിഞ്ഞ നിശബ്ദമായ വഴികളിലൂടെ ഈ ചിന്തകളും എന്റെ മനസ്സിനെ എവിടെയൊക്കെയോ കൂട്ടി കൊണ്ടുപോകുന്നു...ഒരുപാട് ചോദ്യ ചിഹ്ന്നങ്ങള്‍ മാത്രമേ  മുന്നില്‍ കാണാനാവുന്നുള്ളൂ.എവിടെയാണ് ഞാന്‍??എങ്ങോട്ടാണീ യാത്ര?എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തരാന്‍ ഈ മൌനവും നിസ്സഹായയാണ്...

2 അഭിപ്രായങ്ങൾ:

K@nn(())raan*خلي ولي പറഞ്ഞു...

എങ്ങോട്ടാണ് യാത്രയെന്ന് ഡ്രൈവറോട് ചോദിക്കൂ.
(അപ്പൊ ടിക്കെറ്റ് എടുക്കാണ്ടാ ഈ പോക്ക് അല്ലെ)

kullzz - കൂള്‍സ് പറഞ്ഞു...

ടിക്കെറ്റ് എടുക്കാഞ്ഞിട്ടല്ല യാസൂ..ഡ്രൈവര്‍ എങ്ങോട്ടാ കൊണ്ടുപോകുന്നതെന്ന് നിശ്ചയല്യാണ്ടേ ഇരിക്ക്യാ വണ്ടീല്..ഏതായാലും വണ്ടി പോട്ടെ..എവടെ എത്തുംന്നു നോക്കാലോ..