വെള്ളിയാഴ്‌ച, ഫെബ്രുവരി 10, 2012

മോഹങ്ങള്

മുറ്റത്തെ തുമ്പപൂക്കള്‍ കണ്ട് എന്റെ മനസ്സ് മോഹിച്ചു.അതില്‍ കുറച്ചെങ്കിലും എന്റെ കൈക്കുമ്പിള്‍ നിറച്ചു കൊതി തീരും വരെ നോക്കി ഇരിക്കാന്‍ മനസ്സ് കൊതിച്ചു..പക്ഷെ ആ പൂക്കള്‍ എന്‍റെതായിരുന്നില്ല..ആ ചെടികള്‍ക്ക് സ്വന്തമാണത്...പിന്നെ ഞാനെങ്ങനെ അത് പറിച്ചെടുക്കും???മനസ്സ് വന്നില്ല..അവിടെ തന്നെ കിടന്നോട്ടെ..
ജമന്തിപൂക്കളില്‍ ഭംഗിയുള്ള ഒരു ചിത്രശലഭത്തെ കണ്ടു...എന്‍റെ കൈകളില്‍ പറന്നു വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു..പക്ഷെ വന്നില്ല..ചിത്രശലഭത്തിനു പൂവിനോടല്ലേ പ്രണയം..?എങ്കിലും അതിനെ ഒന്ന് കൈ കൊണ്ട് തൊടാന്‍ എന്‍റെ ഉള്ളം കൊതിച്ചു..എന്‍റെ വിരല്‍ത്തുമ്പ് അരികിലെത്തുംപോഴേക്കും അത് പറന്നു നീങ്ങി..എനിക്ക് കാണാനാവാത്ത ദൂരത്തേക്കു....
മോഹങ്ങള്‍ നിരാശകള്‍ക്ക് വഴിയോരുക്കുന്നുവെന്നു ഒരുപാട് തവണ അറിഞ്ഞിട്ടുള്ളതാണ്..എന്നിട്ടും എന്‍റെ മനസ്സ് എന്‍റെ കൂടെ നിന്നില്ല..വീണ്ടും ഞാന്‍ മറ്റെന്തിനൊക്കെയോ തിരഞ്ഞു നടന്നു..എന്‍റെ മനസ്സിനെ സന്തോഷിപ്പിക്കാന്‍ ഒന്നും കണ്ടില്ല..പ്രകൃതിയില്‍ എന്തൊക്കെയോ ഉണ്ടായിരുന്നു..പക്ഷെ അതൊന്നും എന്‍റെ കണ്ണിനെയോ മനസ്സിനെയോ കുളിരണിയിപ്പിക്കുന്നതായിരുന്നില്ല...എന്നിട്ടും ഇനിയും എന്തൊക്കെയോ തേടി ഞാന്‍ അലയുകയാണ്..അലക്ശ്യമായ ഒരു മനസ്സും പേറിക്കൊണ്ട്... 

3 അഭിപ്രായങ്ങൾ:

മണ്ടൂസന്‍ പറഞ്ഞു...

നമ്മുടെ മനസ്സ് നമ്മുടെ അധീനതയിൽ നിന്നാൽ, നമ്മൾ അവയെ നിയന്ത്രിക്കാൻ തുടങ്ങിയാൽ നമ്മൾ സാധാരണ മനുഷ്യരല്ലാതാവില്ലേ ?അപ്പൊ നമ്മൾക്ക് ആ നിരാശകളും ആശകളുമൊക്കെയായി, ഒരു നല്ല മനുഷ്യനായി ജീവിക്കുകയല്ലേ നല്ലത് ? നന്നായി എഴുതീ ട്ടോ. ആശംസകൾ.

anupama പറഞ്ഞു...

പ്രിയപ്പെട്ട കൂട്ടുകാരി,
മനോഹരിയായ ഈ പ്രകൃതി ഒത്തിരി പോസിറ്റീവ് എനര്‍ജി നല്‍കുന്നുണ്ട്...! മനുഷ്യരെക്കാള്‍ വിശ്വസിക്കണം, പ്രകൃതിയെ...!
ചിരിക്കണം....ചിരി മറ്റുള്ളവര്‍ക്ക് നല്‍കണം...ഈ ജീവിതം എത്ര മനോഹരം!
സസ്നേഹം,
അനു

kullzz - കൂള്‍സ് പറഞ്ഞു...

thanks for ur comments anu.smtyms its hard to gain that positive energy frm nature when we bound by all other negative energy..but tryng hard to gain those positive energies...