ഇന്നും ഇടയ്ക്കിടെ പെയ്തു കൊണ്ടിരിക്കുകയാണ് ആ മഴ!എന്തെ ഇതൊന്നു പെയ്തു തോരാത്തത്?ദിവസങ്ങള്‍ മൂന്നായി എന്നിട്ടും പെയ്തു തീരുന്നില്ലേ??അപ്രതീക്ഷിതമായ ഒരു കാറ്റും കോളും കൊണ്ട് വന്ന മഴയല്ലേ..ഇനിയും സമയം വേണ്ടി വന്നേക്കാം പെയ്തു തോരാന്‍..ഹൃദയത്തെ അശാന്തമാക്കുന്ന ഒരു താളവും കൊണ്ടാണ് ഇത് പെയ്തു കൊണ്ടിരിക്കുന്നത്..ഇറ്റു വീഴുന്ന കണങ്ങളുടെ ശക്തി എന്നിലുണ്ടാക്കുന്ന വേദന അറിയുമ്പോഴാണ് എന്റെ മനസ്സിന്റെ കവചങ്ങള്‍ എത്രത്തോളം ദുര്‍ബലമാണെന്ന് ഞാനറിയുന്നത്..പക്ഷെ അത് ഞാന്‍ മാത്രമേ അറിഞ്ഞുള്ളു..തുലാവര്‍ഷത്തില്‍ എന്നും പെയ്യുന്ന മഴ കണ്ടു മനം മടുക്കുന്ന പോലെ,എന്നുമെന്നും പെയ്യുന്ന എന്റെ മിഴിനീര് തുള്ളികളും മനം മടുപ്പിക്കുന്നതല്ലാതെ ആരെങ്കിലും അതിന്റെ വേദനയുടെ തീവ്രത അറിഞ്ഞുവോ???മനസ്സിലെ വേദനകള്‍ എത്രത്തോളം എനിക്ക് കടിച്ചമര്ത്താനാവും?എന്നും എവിടുന്നും വേദനകള്‍ മാത്രം അനുഭവിക്കാന്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്?ബന്ധങ്ങള്‍ക്ക് ഒരുപാട് വില കല്‍പ്പിക്കുന്നതോ?കൂടെയുള്ളവരെയൊക്കെ ആത്മാര്‍ഥമായി സ്നേഹിക്കുന്നതോ?
ചില നേരങ്ങളില്‍ തീയെക്കാള്‍ ചുട്ടു പൊള്ളുന്ന ചൂടാണ് വാക്കുകള്‍ക്കു..ഒരു തീപ്പൊരി മതി ആളിപ്പടര്‍ന്നു കത്തി ചാമ്പലവാന്..ആ തീ അണയ്ക്കാന്‍ ഒരു മഴക്കും കഴിഞ്ഞെന്നും വരില്ല..തോരാതെ പെയ്താല്‍ പോലും തീ അണയുംപോളെക്കും എല്ലാം നശിച്ചിരിക്കും..എന്റെ മിഴിനീര്ത്തടങ്ങളിലൂടെ മുറിയാതെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍തുള്ളികള്‍ക്ക് ഒരു തീ അണയ്ക്കാനുള്ള ശക്തി ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല..പക്ഷെ വാക്കുകള്‍ക്ക് പല മുറിവുണക്കാനും സാധിക്കുമെങ്കില്‍ അത് ഞാന്‍ ശ്രമിച്ചിരിക്കുന്നു..ഒന്നും അസ്ഥാനത്താവില്ലെന്ന പ്രതീക്ഷയോടെ...ഒന്നും നഷ്ട്ടമാവില്ലെന്ന വിശ്വാസത്തോടെ..
പലപ്പോഴും എന്തെങ്കിലുമൊക്കെ തിരിച്ചറിയാനും പഠിക്കാനും വേണ്ടി ദൈവം തന്നെ തരുന്ന ഓരോ അനുഭവങ്ങളാവാം പലതും..ഞാനും എന്തൊക്കെയോ തിരിച്ചറിഞ്ഞിരിക്കുന്നു..വേദനയോടെയാണെങ്കിലും.!ഒന്നും നഷ്ടമാവരുതെന്ന പ്രാര്‍ത്ഥന മാത്രമേ ഉള്ളു....കാറ്റും മഴയും ഏറെ കഴിഞ്ഞാലും നനഞ്ഞ മണ്ണില്‍ പുതു നാമ്പുകള്‍ വിടര്‍ന്നാലും കണ്ണീരില്‍ കുതിര്‍ന്ന മനസ്സിന്റെ വേദന അടരുന്നില്ല..യാഥാര്ത്യങ്ങളെ ഉള്‍ക്കൊള്ളാനാവാതെ എന്റെ വിശ്വാസത്തെ മാത്രം കൂടെ നിര്‍ത്തിക്കൊണ്ട്,കാര്മെഘങ്ങളെല്ലാം നീങ്ങി,ഈ മഴയും പെയ്തു തീരുമെന്ന പ്രതീക്ഷയോടെ ഞാന്‍ നാളേക്ക് വേണ്ടി കാത്തിരിക്കുന്നു....

2 അഭിപ്രായങ്ങൾ:
നമ്മുടെ മനസ്സിന്റെ കവചങ്ങൾ എത്ര ദുർഭലമാണെങ്കിലും അത് ഒരിക്കലും ഇളംകാറ്റിലോ ചെറു മഴച്ചാറൽകളിലൊ തകരാൻ നമ്മൾ അനുവദിച്ചുകൂടാ. അത് ദൈവനിന്ദയാണ്. ഒരിക്കലും അശുഭചിന്ത വളർത്തരുത്. ബീ പോസിറ്റീവ്. ആശംസകൾ.
മനസ്സിന്റെ വിങ്ങല്‍ തീര്‍ക്കുന്ന തീരാ വേദന മുഴച്ചു നില്ക്കുന്നു. ആശ്വാസ വചനങ്ങള്‍ക്കും, സാന്ത്വനങ്ങല്ക്കുമോന്നും ഒരു പക്ഷെ ആ വിങ്ങലുകളെ തണുപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന് വരാം. പരീക്ഷണങ്ങള്‍ നേരിടുക എന്നുള്ളത് തന്നെയാണ് നമ്മുടെ ജീവിത ലക്ഷ്യം..നല്ല ഭാഷ കീപ് ഇറ്റ് അപ്പ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ